കാമവും മനുഷ്യരും

കാമവും മനുഷ്യരും

Jan 15, 2025

ദാമ്പത്യ ജീവിതത്തിൽ കാമത്തെക്കാൾ പ്രാധാന്യം സ്നേഹത്തിനാണ്, പക്ഷേ, കാമത്തെക്കുറിച്ചാണ് എഴുതുന്നത് എന്നുള്ളതുകൊണ്ട് മനുഷ്യരിലെ സ്നേഹം എന്ന വികാരത്തെ മറ്റൊരു ലേഖനത്തിനായി മാറ്റി വയ്ക്കുന്നു.


ഈ ലോകത്തിലെ മനുഷ്യരും ജന്തുക്കളും ഉൾപ്പെടുന്ന എല്ലാ ജീവിവർഗ്ഗങ്ങളും സ്ത്രീ, പുരുഷൻ എന്നീ രണ്ട് വർഗ്ഗങ്ങളായാണ് പ്രാഥമികമായി വേർതിരിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യരും ജന്തുക്കളുമുൾപ്പെടുന്ന ജീവിവർഗ്ഗങ്ങൾ കാലങ്ങളായി തലമുറകളിലൂടെ നിലനിൽക്കുന്നത് സ്ത്രീയും പുരുഷനും പരസ്പരം ആകർഷിക്കപ്പെട്ട് തങ്ങളിലെ കാമം എന്ന വികാരത്തിന് സംതൃപ്തി നേടുമ്പോൾ പുതുതലമുറകൾ സൃഷ്ടിക്കപ്പെടുവാനുള്ള സാധ്യത ദൈവം നൽകിയിട്ടുള്ളതിനാലാണ്.

ഈ ലോകത്തിലെ മനുഷ്യരുടെ കാര്യമെടുത്താൽ വിവിധ രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതരീതി വ്യത്യസ്തമാണ്. ഓരോ രാജ്യങ്ങളിലും പ്രദേശങ്ങളിലും നിലനിൽക്കുന്ന സംസ്കാരത്തിന്റെയും പുരോഗതിയുടെയും അടിസ്ഥാനത്തിലാണ് അവിടുത്തെ ജനങ്ങളുടെ ജീവിതരീതികൾ തീരുമാനിക്കപ്പെടുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് വസ്ത്രങ്ങളുടെ ആവശ്യകതയെക്കുറിച്ച് അറിവില്ലാതിരുന്ന മനുഷ്യർ പതിയെ തങ്ങളുടെ ശരീരവയവങ്ങൾ മറച്ചുകൊണ്ട് അത് ശീലിച്ചു തുടങ്ങി. വിവിധ സംസ്കാരങ്ങൾക്കനുസരിച്ചു വിവിധ ജനവിഭാഗങ്ങൾക്കിടയിലെ വസ്ത്രധാരണ രീതികൾ പുരോഗമിച്ചു ഇന്നത്തെ കാലഘട്ടത്തിൽ എത്തി നിൽക്കുന്നു. മനുഷ്യരിലെ കാമം എന്ന വികാരം ഒരു സാമൂഹിക പ്രശ്നമായി മാറാതിരിക്കാനാവണം കുടുംബം എന്ന സങ്കല്പത്തിലേക്ക് മനുഷ്യർ കടന്നതെന്ന് തോന്നുന്നു. പുരുഷൻ സ്ത്രീയാലും സ്ത്രീ പുരുഷനാലും ആകർഷിക്കപ്പെടുന്നതിനാൽ സ്ത്രീ-പുരുഷ ലൈംഗികത ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. ഒരു സ്ത്രീക്ക് വേണ്ടി വിവിധ പുരുഷന്മാരും ഒരു പുരുഷന് വേണ്ടി വിവിധ സ്ത്രീകളും പോരാടുന്നത് കുടുംബം എന്ന സങ്കല്പത്തിലൂടെ ഒഴിവാക്കപ്പെട്ടു. എന്നാൽ സ്ത്രീയും പുരുഷനും മറ്റു ജീവജാലങ്ങളെപ്പോലെ തന്നെ ഭൂമിയിലെ സുന്ദരമായ സൃഷ്ടികളാണ്. കാമം മാറ്റിനിർത്തിയാൽ സ്ത്രീയുടെയും പുരുഷന്റെയും സൗന്ദര്യം ഭൂമിയിലെ ഏറ്റവും മനോഹരമായ ദൃശ്യാനുഭവമാണ്. ഒരു സ്ത്രീക്കോ പുരുഷനോ സൗന്ദര്യം ഉണ്ടെങ്കിൽ മറ്റു മനുഷ്യർ അവരെ ശ്രദ്ധിക്കുക എന്നത് സ്വാഭാവികമായ കാര്യം മാത്രമാണ്. സ്ത്രീ എന്നും പുരുഷനെ ആകർഷിക്കുന്ന സൗന്ദര്യത്തിന്റെ ഉടമകളാണ്. പുരുഷനും സ്ത്രീയും പരസ്പരം കാമപൂർത്തീകരണത്തിന് ഇണയെ തിരഞ്ഞെടുക്കുന്നതിലും ഈ സൗന്ദര്യത്തിന്റെ പങ്ക് വളരെ വലുതാണ്.


സമൂഹത്തിലെ എല്ലാ മേഖലകളിലും പുരുഷന്മാർ അധിപത്യം പുലർത്തുന്നത് സ്ത്രീകൾക്ക് കഴിവില്ലാഞ്ഞിട്ടല്ല, മറിച്ചു, ആ കുടുംബത്തിൽ പുതിയൊരു തലമുറ സൃഷ്ടിക്കപ്പെടുകയും നിലനിർത്തപ്പെടുകയും ചെയ്യണമെങ്കിൽ സ്ത്രീകൾ അതിന് വേണ്ടി തങ്ങളുടെ സമയം ത്യജിക്കണം എന്നുള്ളതുകൊണ്ടാണ്. ദാമ്പത്യജീവിതം വേണ്ട എന്ന തീരുമാനത്തിൽ സമൂഹത്തിലെ മുഖ്യദാരയിൽ പ്രാധാന്യം നേടുന്ന ഒരുപാടു സ്ത്രീകൾ ഉണ്ടെങ്കിലും അവർക്ക് സ്വന്തം ശരീരത്തിൽ നിന്നും ഉത്ഭവിക്കുന്ന ഒരു സൃഷ്ടിയുടെ സ്നേഹം അനുഭവിച്ചറിയുവാനുള്ള ഭാഗ്യം ഇല്ലാതാവുന്നു. കാമപൂർത്തീകരണം മനുഷ്യന്റെ സ്വാഭാവിക ആവശ്യമായതിനാൽ വിവിധ രീതിയിലുള്ള പ്രശ്നങ്ങളെയും അവർ അഭിമുഖീകരിക്കേണ്ടി വരുന്നു. പുരുഷൻ പ്രസവിക്കുകയും സ്ത്രീകൾ പുരുഷനെക്കാൾ ആരോഗ്യം ഉള്ളവരാവുകയും ചെയ്തിരുന്നെങ്കിൽ ഇത് മറിച്ചാവുമായിരുന്നു. മനുഷ്യർ ദൈവസൃഷ്ടി ആയതിനാൽ ഇതൊക്കെ തിരിച്ചറിയുവാനുള്ള വിവേകവും മനുഷ്യർക്ക് നൽകിയിട്ടുണ്ട്. എന്നാൽ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പലരും ജീവിതത്തെ പല രീതിയിൽ വ്യാഖ്യാനിക്കുന്നു.
സൗന്ദര്യം ഉള്ളവർ മറ്റു മനുഷ്യരുടെ ശ്രദ്ധ ആകർഷിക്കും എന്നതിനാൽ സമൂഹത്തിലെ എല്ലാ മേഖലകളിലും അവർക്ക് പ്രാധാന്യം ലഭിക്കുന്നു. എല്ലാ ബിസിനസ് മേഖലകളും മറ്റു മനുഷ്യരുടെ ശ്രദ്ധ നേടിയാണ് വളരുന്നതും നിലനിൽക്കുന്നതും എന്നതിനാൽ സൗന്ദര്യം ഉള്ളവർക്ക് അവിടെ പ്രാധാന്യം കൂടുതലാണ്. ദാമ്പത്യ ജീവിതത്തിൽ പ്രത്യുല്പാദന ഘട്ടത്തിൽ സ്ത്രീകൾ സമയം ചിലവഴിക്കേണ്ടി വരുന്നതിനാൽ ആരോഗ്യമുള്ള പുരുഷൻ കുടുബത്തിന്റെ സംരക്ഷകനാവുന്നു. സമൂഹത്തിൽ പുരുഷന് പ്രാധാന്യം കൂടുന്നത് മനുഷ്യസൃഷ്ടി ആ രീതിയിലാണ് എന്നതുകൊണ്ടാണ്.


ഭൂമിയിലെ ഭംഗിയുള്ള എന്തും മനുഷ്യരുടെ ശ്രദ്ധ ആകർഷിക്കുന്നു. മനുഷ്യരുടെ കാമം എന്ന വികാരത്തിന്റെ പൂർത്തീകരണത്തിൽ സ്ത്രീയും പുരുഷനും തുല്യപങ്ക് വഹിക്കുന്നതിനാൽ സ്ത്രീസൗന്ദര്യം എന്നും പുരുഷന് ഒരു ആകർഷണം തന്നെയാണ്. സ്ത്രീക്കും പുരുഷനും സൗന്ദര്യം ഉണ്ടെങ്കിലും തങ്ങളുടെ സൗന്ദര്യം പുരുഷന്റെ ദൗർബല്യം കൂടിയാണെന്ന് ഏറ്റവും കൂടുതൽ അറിയാവുന്നത് സ്ത്രീകൾക്കാണ്. പുതിയ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയകളിലൂടെ പണസമ്പാദനം സാധ്യമായതോടുകൂടി സൗന്ദര്യത്തിൽ മുൻപന്തിയിലുള്ള സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ സാധ്യത കൽപ്പിക്കപ്പെടുന്നു. തങ്ങളുടെ ശരീരഭാഗങ്ങൾ പ്രത്യേകിച്ച് മാറിടം പുരുഷന്മാരെ ആകർഷിക്കും എന്ന് എല്ലാ സ്ത്രീകൾക്കും അറിയാമെങ്കിലും അത് തങ്ങളുടെ ശരീരവയവം മാത്രമാണെന്നും തങ്ങളുടെ സൗന്ദര്യത്തിൽ മാറിടം പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പരസ്യമായി പ്രകടിപ്പിക്കാത്ത സ്വകാര്യമായി തങ്ങളുടെ ശരീരവയവങ്ങളിൽ കാമം കാണുന്നവരെക്കുറിച്ച് തങ്ങൾ ചിന്ദിക്കേണ്ടതില്ലെന്നും അവർക്കറിയാം. കാണുന്നവർ അവരുടെ സൗന്ദര്യത്തിൽ കാമമാണോ സൗന്ദര്യമാണോ കാണുന്നതെന്ന് അവർക്ക് നോക്കേണ്ട കാര്യമില്ല. സ്ത്രീസൗന്ദര്യം എന്നും ഭൂരിപക്ഷം പുരുഷന്മാരെയും ആകർഷിക്കുന്ന ഒന്നായതിനാൽ അവരുടെ സൗന്ദര്യം പണമാക്കി മാറ്റുന്നതിൽ ഒരു ബിസിനസ്സും പിന്നിലല്ല. ഇന്ത്യയിലെ സിനിമ വ്യവസായം സ്ത്രീകളെ എങ്ങനെ സിനിമകളിൽ ഉപയോഗിക്കുന്നു എന്ന് ശ്രദ്ധിച്ചാൽ അത് മനസ്സിലാകുന്നതാണ്.


കാമം എന്നത് സ്നേഹം, സന്തോഷം, ദുഃഖം എന്നീ വികാരങ്ങളെപ്പോലെ പരസ്യമായി പ്രകടിപ്പിക്കേണ്ട വികാരമല്ല. അത് ഓരോ വ്യക്തികളുടെയും സ്ത്രീ-പുരുഷ ബന്ധങ്ങളുടെയും സ്വകാര്യതയാണ്. സ്നേഹം, സന്തോഷം, ദുഃഖം എന്നീ വികാരങ്ങൾ നാം പരസ്യമായി പ്രകടിപ്പിച്ചാൽ അത് കാണുകയും കേൾക്കുകയും ചെയ്യുന്നവരിലും അതെ വികാരങ്ങൾ ഉണ്ടാവുന്നതിന് കാരണമാകുന്നു. അതേ പോലെ തന്നെയാണ് കാമവും. കാമം നാം പരസ്യമായി പ്രകടിപ്പിച്ചാൽ അത് കേൾക്കുകയും കാണുകയും ചെയ്യുന്നവരിലും അതിന്റെ സ്വാധീനം ഉണ്ടാവാൻ കാരണമാകുന്നു. ഒരു സ്ത്രീയും പുരുഷനും പരസ്യമായി കാമം പ്രകടിപ്പിക്കുന്നു എന്ന് കരുതുക, ഇത് കാണുന്ന മറ്റു പുരുഷന്മാർക്ക് ആ സ്ത്രീയിൽ ഉണർന്നു വരുന്ന വികാരത്തോട് ആസക്തി ഉണ്ടാവാം. അതേപോലെ തന്നെ സ്ത്രീകൾക്ക് പുരുഷവികാരത്തോടും. ഒരു വലിയ സമൂഹത്തെ കാമം എന്ന വികാരത്തിന്റെ പരസ്യപ്രകടനം സ്വാധീനിച്ചാൽ അത് ആ സമൂഹത്തിൽ തുടക്കത്തിൽ സംഘർഷങ്ങൾക്കും പിന്നീട് സംസ്കാരമാറ്റത്തിനും കാരണമാകുന്നു. സ്നേഹം പരസ്യവികാരം ആകാമെന്നതും കാമം സ്വകാര്യമാകണമെന്നതും നിയപരമാകുന്നതിന് കാരണവും ഇതൊക്കെയാണ്. അടിമ വ്യവസ്ഥിതി വളർത്തുവാൻ ഇന്നത്തെ സമൂഹത്തിൽ ഊതി വീർപ്പിച്ചു നിർത്തിയിരിക്കുന്നത് പോലെ കാമം എന്നത് ഒരു മോശം വികാരം അല്ല. കാമം എന്നത് സ്നേഹം, സന്തോഷം, ദുഃഖം എന്നിവ പോലുള്ള മനുഷ്യരിൽ നിലനിൽക്കുന്ന ഒരു സാധാരണ വികാരം മാത്രമാണ്. അത് പരസ്യമായി പ്രകടിപ്പിക്കുവാനുള്ള വികാരമല്ല എന്ന ഒരു തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവേണ്ടതാണ്.
സന്തോഷം, ദുഃഖം, എന്നിവ പോലെ മനുഷ്യരുടെ മറ്റൊരു വികാരമായ കാമത്തെക്കുറിച്ച് കേരളത്തിലെ ജനസമൂഹത്തിനിടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ പരിതാപകരമായ രീതിയിലുള്ളതാണ്. ഇന്ന് കേരളത്തിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത് മരിച്ചുപോയ ലോകത്തിലെ ഒരു പ്രമുഖ ഫുട്ബാൾ കളിക്കാരന്റെ പരിചയക്കാരൻ എന്ന നിലയിൽ കേരളത്തിൽ പ്രശസ്തനായ ഒരു ബിസിനസുകാരന്റെ അറസ്റ്റിനു കാരണമായ വിഷയമാണ്. ആ ബിസിനസുകാരനുമായി ബന്ധപ്പെടുത്തി എന്റെ മനസ്സിൽ കുറച്ചു നാളായി ഉണ്ടായിരുന്ന ഒരു ചോദ്യം പൂച്ചയ്ക്ക് ആര് മണി കെട്ടും, എങ്ങനെ മണി കെട്ടും എന്നത് മാത്രമായിരുന്നു. കാമം എന്ന വികാരവുമായി ബന്ധപ്പെട്ട വാക്കുകൾ ഉൾപ്പെടുത്തി അദ്ദേഹം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി ഒരു ബ്രാന്റിന് തുല്യമായി തന്റെ പ്രയോഗങ്ങളെ വളർത്തുന്നത് കണ്ടപ്പോൾ എത്ര നാൾ ഭരണകൂടം ഇത് കണ്ടില്ല എന്ന് നടിക്കും എന്ന് തോന്നിയിരുന്നു. ഒരു സമൂഹത്തിൽ കാമവുമായി ബന്ധപ്പെട്ട പദങ്ങളുടെ പരസ്യപ്രയോഗം അശ്ലീലവും കുറ്റകരവും ആയിത്തീരുന്നതും അതിന് ദീർഘകാലയളവിൽ ഒരു സമൂഹത്തിന്റെ സംസ്കാരത്തെ തന്നെ മാറ്റിമറിക്കാൻ ശക്തിയുണ്ട് എന്നതിനാലാണ്.


നിങ്ങൾ IT Act 2000 സെക്ഷൻ 66 A റദ്ദാക്കപ്പെട്ട കേസിനെക്കുറിച്ച് ഓർക്കുന്നുണ്ടോ? ആ കേസിൽ കുറ്റം ആരോപിക്കപ്പെട്ട സമൂഹത്തിൽ ഒട്ടും തന്നെ സ്വാധീനം ഇല്ലാതിരുന്ന പെൺകുട്ടികൾക്ക് ജയിൽ ശിക്ഷയ്ക്ക് പകരം ഒരു 10000.00 രൂപ പിഴ താക്കീത് എന്ന നിലയിൽ നൽകി പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചിരുന്നെങ്കിൽ ആ നിയമം റദ്ദാക്കേണ്ടി വരുമായിരുന്നോ? എന്നാൽ 3 വർഷം തടവുശിക്ഷ മാത്രമായിരുന്നു ആ നിയമത്തിൽ ഉണ്ടായിരുന്നത്. ആ നിയമത്തിന്റെ പോരായ്മയും അതായിരുന്നു. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം മറ്റുള്ളവരോട് അശ്ലീലം പറയാനും തെറി പറയാനുമുള്ള സ്വാതന്ദ്ര്യമല്ല. മുകളിൽ പറഞ്ഞിട്ടുള്ള ബിസ്സിനസുകാരൻ ഉൾപ്പെട്ട പ്രമുഖ നടിയുടെ പോസ്റ്റിനു താഴെയും ഇപ്പോഴുള്ള പ്രധാനപ്പെട്ട പല പ്രമുഖ സോഷ്യൽ മീഡിയ പേജുകളിലും കമന്റ് ആയി വരുന്നത് അശ്ലീലങ്ങളും തെറികളുമാണ്. അത് ഒരു ശീലമായി മാറിയിരിക്കുന്നു. നേരിട്ട് നമ്മൾ അശ്ലീലവും തെറിയും പറയുമ്പോഴും കമെന്റിലൂടെ പറയുമ്പോഴും പറയുന്നത് അശ്ലീലവും തെറിയും തന്നെയാണ്.


ഇത് പോലുള്ള കുറ്റങ്ങളിൽ അത് ചെയ്യുന്നവരുടെ സ്വാധീനം എത്രത്തോളമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിന് പകരം 5000.00 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴ ഈടാക്കണം. ഓരോ തവണയും പിഴത്തുക ഉയർത്തി 5 തവണ ആവർത്തിച്ചാൽ ജാമ്യമില്ല വകുപ്പിൽ അകത്താക്കണം. പക്ഷേ, അങ്ങനെ ചെയ്യണമെങ്കിൽ സാധാരണ മോശം വാക്കുകൾ, പ്രകോപനപരമായ മോശം വാക്കുകൾ എന്നിങ്ങനെ ഓരോ പ്രദേശത്തും നിലനിൽക്കുന്ന മോശം വാക്കുകളെ വേർതിരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ കൂട്ടായി ഈ കുറ്റകൃത്യം ആവർത്തിച്ചാൽ IT Act 2000 Section 66 A റദാക്കിയതിന് ശേഷം, നിയമം അഭിപ്രായ സ്വാതന്ദ്ര്യത്തിന്റെ പേരിൽ നിസ്സഹായമായി ഇത്രയും കൊല്ലം തുടർന്നതുപോലെ ഇനിയും തുടരും. ഇന്ത്യൻ ഭരണഘടനയിലെ നിയമങ്ങളെ ദുർബലപ്പെടുത്തുവാൻ വിവിധ സംഘടനകൾ കാലാകാലങ്ങളായി നടത്തിവരുന്ന ചില പ്രവർത്തനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന ഒരു വിഷയമാണിത്. കാരണം രാഷ്ട്രീയപ്പാർട്ടികളുടെ പ്രവർത്തകരും അനുഭാവികളും, മതമൗലികവാദികളും വിവിധ മതതീവ്രവാദികളും, മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ആരാധകക്കൂട്ടങ്ങളും, തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുവാൻ ഇറങ്ങിയിട്ടുള്ള വിവിധ സംഘടനകളും ആണ് വിവിധ ഫാൻപേജുകളിലൂടെ പരസ്പരം സഭ്യമല്ലാത്ത രീതിയിൽ ഏറ്റുമുട്ടുന്നത്. സാധാരണക്കാരന് ഇത് അവന്റെ മനസ്സിലെ വെറുപ്പും ദേഷ്യവും പ്രകടിപ്പിക്കുവാനുള്ള ഒരു സ്പേസ് ആണ്, എന്നാൽ ഗൂഡലക്ഷ്യങ്ങൾ ഉള്ളവർക്ക് അവർ ആഗ്രഹിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കുവാനുള്ള മാർഗ്ഗങ്ങളാണ്.


വളരെ പ്രധാനപ്പെട്ട രണ്ട് വിഷയങ്ങൾ കൂടി ഇതിന്റെ കൂടെ ചർച്ച ചെയ്യേണ്ടതുണ്ട്. കുറച്ചുനാൾ മുൻപ് ഞാൻ സോഷ്യൽ മീഡിയയിൽ കണ്ട ഒരു സ്ത്രീയുടെ മോട്ടിവേഷൻ വീഡിയോയുമായി ബന്ധപ്പെട്ടതാണത്. അവർ ഒരു കൂട്ടം സ്ത്രീകൾക്ക് സദസ്സിൽ നിന്ന് ക്ലാസ്സ് എടുക്കുകയാണ്. അവർ പറഞ്ഞ ഒരു കാര്യം എന്റെ ഓർമ്മയിൽ നിൽക്കുന്നു. ഒരു പ്രമുഖ നടിയുടെ വസ്ത്രധാരണ രീതിയെക്കുറിച്ചും തങ്ങളുടെ ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചു പുരുഷന്മാർക്ക് കാമപൂർത്തീകരണത്തിന് (മറ്റൊരു വാക്കാണ്. അതിവിടെ പറയുന്നില്ല) അവസരം നൽകരുതെന്നുമാണ് അവർ ഒരു കൂട്ടം സ്ത്രീകളെ മോട്ടിവേറ്റ് ചെയ്ത് കൊണ്ടിരുന്നത്. നമുക്ക് അതൊന്ന് വിശകലനം ചെയ്യാം. നമുക്ക് ഈ മോട്ടിവേറ്റ് ചെയ്ത സ്ത്രീയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതിയെയും ജോലിയെയും പ്രമുഖ നടിയുടെ സൗന്ദര്യവുമായും ശരീരപ്രകൃതിയുമായും ജോലിയുമായും താരതമ്യം ചെയ്ത് നോക്കാം. സൗന്ദര്യം നോക്കിയാൽ പ്രമുഖനടിയും മോട്ടിവേറ്റ് ചെയ്ത സ്ത്രീയും ഒരുമിച്ചു നിന്നാൽ എല്ലാ മനുഷ്യരുടെയും ശ്രദ്ധ നടിയിലായിരിക്കും. പ്രമുഖ നടിക്ക് സൗന്ദര്യം ഉണ്ടായിരുന്നതിനാലാണ് അവർ നടിയായതും ബിസിനസുകാർ തങ്ങളുടെ ഉത്പന്നം പരസ്യം ചെയ്യുവാൻ ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുവാനായി അവരുടെ സേവനം സ്വീകരിക്കുന്നതും. ശരീരപ്രകൃതി നോക്കിയാൽ മോട്ടിവേറ്റ് ചെയ്ത സ്ത്രീ മെലിഞ്ഞ ശരീരമാണ്. പ്രമുഖനടി തടിച്ചതും, തടിച്ച ശരീരപ്രകൃതി ആയതുകൊണ്ട് തന്നെ അവരുടെ ശരീര അവയവങ്ങളും തടിച്ചതാവുകയും അത് അവരുടെ സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുകയും ചെയ്യുന്നു. നമുക്ക് ചുറ്റും ഒട്ടേറെ തടിച്ച സ്ത്രീകൾ ഉണ്ട്. അവരെല്ലാവരും ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ടോ? ഇല്ല. സൗന്ദര്യം ഉണ്ടായിരുന്നത് കൊണ്ടാണ് പ്രമുഖനടി ശ്രദ്ധകേന്ദ്രമായത്. മറ്റുള്ളവർ തന്നിൽ എന്ത് വികാരമാണ് കാണുന്നതെന്ന് നോക്കി അവർ സമയം കളയുന്നില്ല. അവർ അവർക്കു ലഭിക്കുന്ന പ്രശസ്തി അവരുടെ ജീവിതവിജയത്തിന് ഉപയോഗിക്കുന്നു. അവർക്ക് ഒരിക്കലും അവരുടെ ശരീരഭാഗങ്ങൾ അറുത്തുകളയാൻ കഴിയില്ല എന്ന് തിരിച്ചറിയേണ്ടതാണ്. ഇവരൊന്നുമല്ല, സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ മാറിടത്തിന്റെ ഭൂരിഭാഗവും തുറന്നുകാട്ടി പുരുഷന്മാരിൽ കാമം ഉണർത്തി പൈസ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വലിയൊരു വിഭാഗം നമുക്കിടയിൽ ഉണ്ട്. സൗന്ദര്യം പ്രദർശിപ്പിക്കുന്നതും കാമം ഉണർത്തുന്ന രീതിയിൽ മാറിടം പ്രദർശിപ്പിക്കുന്നതും തമ്മിൽ വളരെ ചെറിയ വ്യത്യാസമേയുള്ളൂ. എന്നാൽ വളരെ വലിയൊരു വിഭാഗം സ്ത്രീകൾക്ക് തങ്ങളുടെ സൗന്ദര്യവും കഴിവും ഉപയോഗിച്ചു സോഷ്യൽമീഡിയകളിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കാൻ കഴിയുന്നുണ്ട് എന്നത് ഗുണകരമായ കാര്യമാണ്. പ്രൈവസി കുറവുള്ള സാധാരണക്കാർ മറ്റുള്ളവരിൽ കാമം ഉണർത്തുന്ന വസ്ത്രധാരണരീതി ഒഴിവാക്കുന്നതാണ് സുരക്ഷിതം. കാരണം കുറ്റവാളികളും കാമാസക്തി കൂടുതലുള്ള വ്യക്തികളും തങ്ങളുടെ ശരീരവയങ്ങളിൽ കാമം കണ്ടെത്തിയാൽ അവർക്കു അവസരം ലഭിച്ചാൽ ചിലപ്പോൾ അവരുടെ ആഗ്രഹപൂർത്തീകരണത്തിന് ശ്രമിച്ചേക്കാം എന്ന സാധ്യതയുണ്ട് എന്നത് ഈ മോട്ടിവേറ്റരായ സ്ത്രീയുടെ പ്രസംഗത്തിന്റെ സാരാംശമായി എടുക്കാവുന്നതാണ്. ഈ മോട്ടിവേറ്റർ ആയ പ്രസംഗിക പുരുഷന്മാരെ അധിഷേപിച്ചു കൊണ്ടാണ് പ്രസംഗിച്ചത്. പുരുഷന്മാരുടെ സ്വകാര്യതയെക്കുറിച്ച് ചിന്തിക്കാതെ തങ്ങളുടെ കാര്യം നോക്കുക എന്നതാണ് അതിനുള്ള ഉത്തരം. കാമം എന്നത് സ്ത്രീയിലും പുരുഷനിലും ഉള്ള ഒരു സാധാരണ വികാരമാണ്. എന്നാൽ സ്നേഹം, സന്തോഷം, ദുഃഖം എന്നിവ പോലെ സമൂഹത്തിൽ പ്രകടിപ്പിക്കാവുന്ന ഒരു വികാരമല്ല കാമം എന്നും അത് ഒരു സ്വകാര്യവികാരമായി നിലനിരുത്തേണ്ടത് അനിവാര്യമാണ് എന്നും എല്ലാവരും തിരിച്ചറിയേണ്ടതാണ്.


ഈ വിഷയം ഞാൻ ലേഖനമായെഴുതാൻ കാരണം 'ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി' എന്ന എന്റെ ബുക്കിന്റെ മലയാള പരിഭാഷയായ 'നിഷ്പക്ഷ സമൂഹ പ്രത്യയശാസ്ത്ര'ത്തിൽ ഒരു പ്രധാന വിഷയം ഇതുമായി ബന്ധപ്പെട്ടതാണ് എന്നതാണ്. സുപ്രീം കോടതിയുടെ മുൻപിലുള്ള 'എസ്സെൻഷ്യലി റിലീജിയസ്' പോലുള്ള വിഷയങ്ങൾക്ക് പോലും വളരെ നിസ്സാരമായ പരിഹാരമാർഗ്ഗങ്ങൾ ഈ ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണ ജനാവിഭാഗത്തിന് ഒരു അവബോധം നൽകുക എന്ന ഉദ്ദേശ്യത്തോടെ എഴുതപ്പെട്ടിരിക്കുന്ന ഈ ബുക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ ഭാഷകളിലേക്കും തർജിമ ചെയ്യുവാൻ തയ്യാറെടുക്കുകയാണ്. അതിനുള്ള പണസമാഹരണം എന്ന നിലയിൽ മലയാള പരിഭാഷയായ 'നിഷ്പക്ഷ സമൂഹ പ്രത്യയശാസ്ത്രം' എന്ന എന്റെ ബുക്കിന് 2025 മാർച്ച് 31 വരെ പ്രീഓർഡർ സ്വീകരിക്കുന്നു. എന്റെ ഫേസ്ബുക് പ്രൊഫൈൽ സന്ദർശിച്ചാൽ ബുക്കിനെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയുവാൻ കഴിയുന്നതാണ്. വളരെ വലിയൊരു ലക്ഷ്യം നേടുന്നതിന് എനിക്ക് നിങ്ങളുടെയെല്ലാം സഹകരണം ആവശ്യമാണ്.