മതവും ദൈവികതയും: ചില സത്യങ്ങൾ
മലയാളം തർജ്ജിമ നടക്കുന്നു.
ബുക്ക്: 'ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി' (ലിനു തിലകൻ)
ജനങ്ങളുടെ മാനസിക ആരോഗ്യത്തിനും ദൈവിക സങ്കൽപ്പത്തിനും വേണ്ടിയുള്ള ഒരു വ്യക്തിഗത ആചാരമാണ് മതവിശ്വാസം എന്ന് 'ദി ന്യൂട്രൽ കമ്മ്യൂണിറ്റി' പ്രത്യയശാസ്ത്രം വ്യക്തമായി മനസ്സിലാക്കുന്നു. എല്ലാ മത വിഭാഗങ്ങളും അവരവരുടെ മതത്തിലുള്ള ദൈവങ്ങളിലൂടെ പ്രപഞ്ച ശക്തിയെ ആരാധിക്കുന്നു. ഭക്തി, ആരാധന, മാനവികത എന്നിവ അല്ലാതെ ആരെങ്കിലും മതത്തെ മറ്റ് അസ്തിത്വങ്ങളുമായി ബന്ധിപ്പിച്ചാൽ അതിന് അതിൻ്റെ ദൈവികത നഷ്ടപ്പെടുകയും അത് വ്യക്തിയുടെ മാനസിക ആരോഗ്യത്തെയും സമാധാനപരമായ ജീവിതത്തെയും ബാധിക്കുകയും ചെയ്യും. ദൈവികത നഷ്ടപ്പെട്ടാൽ മതത്തിന് അതിന്റെ മൂല്യം നഷ്ടപ്പെടുന്നു. മൂല്യം നഷ്ടപ്പെട്ടാൽ മതം രാഷ്ട്രീയ പാർട്ടികളെയും ജാതി സംഘടനകളെയും പോലെ ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സംഘടനകൾ മാത്രമായിത്തീരും. ഇതെല്ലാം നടക്കുന്നത് മനുഷ്യ മനസ്സുകളിലാണ്. നാം മതത്തിൽ രാഷ്ട്രീയവും ജാതിയും സമ്പത്തും കാണാൻ തുടങ്ങുമ്പോൾ നമ്മുടെ മനസ്സിൽ ദൈവികത ഇല്ലാതാവുന്നു. അതിനാൽ, സാധാരണക്കാരിൽ നിന്ന് ശ്രദ്ധ നേടുന്നതിനായി ആരെങ്കിലും മതത്തെ മറ്റ് സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്നു എങ്കിൽ, അത് സെലിബ്രിറ്റികളിൽ നിന്നാണെങ്കിലും, തള്ളിക്കളയണമെന്ന് ഓരോ പ്രാദേശിക 'ദി ന്യൂട്രൽ കമ്മ്യൂണിറ്റി' ഗ്രൂപ്പുകളും ജനങ്ങൾക്ക് ബോധവൽക്കരണം നൽകേണ്ടതുണ്ട്. കാരണം ഇതിനകം സൃഷ്ടിച്ച അത്തരം കെണികൾ ഇന്ത്യയിലെ ജനങ്ങളെ ജാതീയമായും സമുദായികമായും അകറ്റുകയും പരസ്പരം പോരടിക്കുന്ന സമൂഹത്തെ സൃഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടികൾ, മതതീവ്രവാദികൾ, മതമൗലികവാദികൾ, തീവ്രവാദ ഗ്രൂപ്പുകൾ, 'വിവാദ ഗുണഭോക്താക്കൾ' മുതലായവ പോലുള്ള സ്ഥാപനങ്ങൾ അവരുടെ ലക്ഷ്യങ്ങൾ നേടുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ മതത്തെ ആശ്രയിക്കുന്നു. ഒരു സൊസൈറ്റിയിലുള്ള ജനങ്ങൾ വിവിധ മതങ്ങളിൽ വിശ്വസിക്കുന്നു. ഒരു സമൂഹത്തിലെ വ്യത്യസ്ത സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടികൾ, മതതീവ്രവാദികൾ, മതമൗലികവാദികൾ, തീവ്രവാദ ഗ്രൂപ്പുകൾ, 'വിവാദ ഗുണഭോക്താക്കൾ' മുതലായവ സ്ഥാപനങ്ങളിൽ നിന്നുള്ള മറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയുള്ള മതപരമായ പദങ്ങളുടെ നിരന്തരമായ ഉപയോഗം പ്രത്യേക മതവിഭാഗത്തെ ആകർഷിക്കുകയും മറ്റ് മതസമൂഹങ്ങളെ അസ്വസ്ഥരാക്കുകയും ചെയ്തേക്കാം. മതത്തെ ഒരു ആയുധമായി ചില സ്ഥാപനങ്ങൾ മനഃപൂർവം ഉപയോഗിക്കുന്നത് വിപുലമായ ജനസമൂഹത്തെ സ്വാധീനിക്കുകയും ഒരു സമൂഹത്തിൻ്റെ നാശമായി മാറുകയും ചെയ്‌തേക്കാവുന്ന ഏതെങ്കിലും മതപരമായ അല്ലാത്തതോ ആയ വിവാദങ്ങളിലേക്ക് മറ്റ് ചില സ്ഥാപനങ്ങളെ നിർബന്ധിതമായി ക്ഷണിച്ചേക്കാം.
ഉദാഹരണമായി, കേരളത്തിലെ റബ്ബറിൻ്റെ വിലയെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇലെക്ഷനുമായി ബന്ധിപ്പിച്ചു വിവാദം സൃഷ്ടിച്ചു സെലിബ്രിറ്റി പദവിയിലേക്കുയർന്ന കേരളത്തിലെ ഒരു മതമേധാവി 2023 ജൂണിൽ മണിപ്പൂരിനെക്കുറിച്ച് മതപരമായ അപലപനം നടത്തി പ്രശസ്തി സൃഷ്ടിക്കാൻ വീണ്ടും ശ്രമിക്കുകയും അത് വളരെ വലിയ ഒരു ജനസമൂഹത്തെ സ്വാധീനിക്കുകയും ചെയ്തു. മണിപ്പൂരിൽ ഉണ്ടായ സംഘർഷത്തിന് കാരണം കാലങ്ങളായി നിലനിന്നിരുന്ന വംശീയ സ്പർദ്ധയും ജാതിസംവരണയും ഇന്ത്യയിലെ ജനാധിപത്യ സംവിധാനം നടപ്പാക്കേണ്ട നിയമങ്ങളിലെ പോരായ്മകളുമാണ്. മണിപ്പൂരിൽ രാഷ്ട്രീയക്കാരും ജാതി സംഘടനകളും മത സംഘടനകളും കള്ളക്കടത്തു-മയക്കുമരുന്ന് മാഫിയകളും വംശീയ ദേശീയത ഉയർത്തുന്നവരുമെല്ലാം ഭരണഘടനയിലുള്ള ഈ പോരായ്മകൾ മുതലെടുത്തു കൊണ്ട് വിവാദങ്ങളുണ്ടാക്കി ജനങ്ങളുടെ വികാരങ്ങൾ തങ്ങളുടെ ഗൂഢതാത്പര്യങ്ങൾ നേടിയെടുക്കുവാനായി വിനിയോഗിക്കുന്നു. പക്ഷെ മണിപ്പൂരിൽ പ്രശ്‍നം വഷളായപ്പോൾ വിവാദങ്ങൾ ഉണ്ടാക്കി നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നവർ പിന്നോക്കം മാറുകയും വംശീയ സംഘട്ടനം നിലനിൽക്കുകയും ചെയ്തു. കുക്കി ഗോത്രവിഭാഗങ്ങൾ കൂടുതലും ക്രിസ്തീയ മതത്തിൽ വിശ്വസിക്കുന്നവർ ആയതിനാൽ മെയ്‌തായി ഗോത്രവിഭാഗം താമസിക്കുന്ന പ്രദേശത്തു കുക്കി ഗോത്രവിഭാഗങ്ങളുടെ വീടുകളും അവരുടെ ജീവനും ഉൾപ്പെടെ എല്ലാം നശിപ്പിക്കപ്പെടുന്ന കൂട്ടത്തിൽ അവരുടെ ആരാധനാലയവും ഏറ്റവും വലിയ കെട്ടിടങ്ങളിൽ ഒന്നുമായ പള്ളികൾ കൂടി നശിപ്പിക്കപ്പെട്ടതാണെന്നും കേരളത്തിലെ മതമേധാവിക്ക് അറിയാഞ്ഞിട്ടല്ല അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയത്.
കേരളത്തിൽ വക്രബുദ്ദിയുള്ളവർ ഒരുപാട് ഉള്ളതുകൊണ്ടും വിദ്യാഭ്യാസം കൂടുതലാണ് എന്നതു കൊണ്ടും കേരളത്തിലെ നിരീശ്വരവാദം മുന്നോട്ടു വയ്ക്കുന്ന ഒരു പ്രധാന രാഷ്ട്രീയപ്പാർട്ടി മതപ്രതിരോധ രാഷ്ട്രീയം സജീവമാക്കി നിർത്തുന്നതു കൊണ്ടും ഭൂരിപക്ഷമുള്ള ഒരു മതത്തിൽ വിശ്വസിക്കുന്നവർ ഒരുമിച്ചു സംഘടിച്ചു വിവാദങ്ങൾക്ക് വഴിവയ്ക്കുന്നില്ല. എന്നാൽ ഇതു മുതലാക്കി കേരളത്തിലെ ന്യൂനപക്ഷമുള്ള രണ്ടു മത വിഭാഗത്തിലെ വക്രബുദ്ദിയുള്ള ആളുകൾ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി പ്രകോപനപരമായ ജാതിരാഷ്ട്രീയം കളിക്കുകയും ആ മത വിഭാഗങ്ങളിലെ വലിയൊരു ഭൂരിപക്ഷം ജനങ്ങളെ ജാതിപ്രതിരോധ രാഷ്ട്രീയത്തിന്റെ വക്താക്കളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇവരാരും തീക്കൊള്ളി കൊണ്ടാണ് തങ്ങൾ തല ചൊറിയുന്നതെന്ന് മനസ്സിലാക്കുന്നില്ല. ഒരു വലിയ ജനസമൂഹത്തെ സ്വാധീനിക്കാൻ ശക്തിയുള്ള സെലിബ്രിറ്റികളിൽ നിന്നുള്ള ഇത്തരത്തിലുള്ള നിരുത്തരവാദ പരമായ ഇടപെടൽ നിർണായക സാഹചര്യങ്ങളിൽ പ്രശ്നം കൂടുതൽ വഷളാക്കുകയും ഇന്ത്യയുടെ മതേതരത്വത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും വലിയ ഭീഷണിയായി മാറിയേക്കാനും സാധ്യതയുണ്ട്. ഇവിടെ മതമേധാവി മാനവികത എന്നത് ഉപയോഗിച്ച് രാജ്യത്തിൻറെ മറ്റൊരു സ്ഥലത്തു നടക്കുന്ന ഒരു വംശീയ സംഘർഷത്തെ സ്വന്തം മതത്തിന്റെ പ്രശ്നമായി അവതരിപ്പിച്ചു ആ മതവിശ്വാസികളെ സംഘടിക്കാനും മതം ഉപയോഗിച്ച് പ്രതികരിക്കാനും പ്രേരിപ്പിച്ചു എന്നതാണ് തെറ്റ്.
ഒരേ മതത്തിൽ ഉൾപ്പെട്ടവർ ഇത്തരം തെറ്റായ പ്രവർത്തനങ്ങൾക്ക് എതിരെ സംസാരിക്കേണ്ടത് ആവശ്യമാണെന്ന് ദി ന്യൂട്രൽ കമ്മ്യൂണിറ്റി' അഭിപ്രായപ്പെടുന്നു. കാരണം ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സമൂഹത്തിലേക്ക് കുത്തി വയ്ക്കേണ്ടതില്ലാത്ത വിഷമാണെന്ന് ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് എതിരെ ഒരേ മതത്തിൽ ഉൾപ്പെട്ടവർ നിശബ്ദരാവുകയും മറ്റ് മതസ്ഥർ ഇത്തരം പ്രവർത്തനങ്ങൾക്ക് എതിരെ പ്രതിഷേധിക്കാൻ തുടങ്ങുകയും ചെയ്താൽ അത് സമൂഹത്തിൽ പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. മറ്റു മതത്തിൽ ഉള്ളവർ നിശ്ശബ്ദരായിരിക്കാം പക്ഷെ മൂഢരാണെന്ന് വിശ്വസിക്കരുത്. മണിപ്പൂരിൽ വംശീയ ദേശീയതയാണ് ആയുധമെങ്കിൽ കേരളത്തിൽ മതത്തിനാണ് ആ സ്ഥാനമെന്ന് കേരളത്തിലെ സാധാരണക്കാർ തിരിച്ചറിഞ്ഞില്ലെങ്കിൽ കേരളം എപ്പോഴെങ്കിലും മറ്റൊരു മണിപ്പൂരിന് വഴിതെളിക്കും. ഒരുതവണ ജാതിസംഘർഷം ഉണ്ടായാൽ പിന്നെ ഒരു മതസൗഹാർദ്ധ കാലഘട്ടം കേരളത്തിന് തിരിച്ചു ലഭിക്കുമെന്ന് കരുതരുത്. 'ദി ന്യൂട്രൽ കമ്മ്യൂണിറ്റി' പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്ന നിർദ്ദിഷ്ട മത വിശ്വാസികൾ അവരുടെ മതത്തിൽപ്പെട്ട മതപരമായ വിവാദങ്ങൾ ഉണ്ടാക്കുന്ന സ്വാധീനമുള്ള സ്ഥാപനങ്ങൾക്ക് എതിരെ ശബ്ദമുയർത്തി സമൂഹത്തെ ബോധവൽക്കരിക്കേണ്ട ഉത്തരവാദിത്വമുണ്ട്.