Oops! Sorry!!


This site doesn't support Internet Explorer. Please use a modern browser like Chrome, Firefox or Edge.

ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി

Heading

ബുക്ക്: ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി (നിഷ്പക്ഷ സമൂഹ പ്രത്യയശാസ്ത്രം)

രചയിതാവ്: ലിനു തിലകൻ

നിങ്ങളുടെ കോപ്പി സ്വന്തമാക്കുക!

അമേരിക്കൻ പ്രസിഡന്റ്‌ ഡോനാൾഡ് ട്രംപ് 2025-ൽ കൊണ്ടുവന്ന ജെൻഡർ നിയമം നടപ്പിലാക്കേണ്ടതിന്റ ആവശ്യകതയെക്കുറിച്ച് 2023-ൽ ഒരു മലയാളി തന്റെ ഇംഗ്ലീഷ് ബുക്കിലൂടെ വിശദീകരിച്ചതാണെന്ന് നിങ്ങൾക്കറിയാമോ?

വീഡിയോ കാണുക!

നിങ്ങൾ ഒരു ഇന്ത്യൻ പൗരൻ ആണെങ്കിൽ ഈ ബുക്ക് നിർബന്ധമായും വായിച്ചിരിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്?

താഴെ പറയുന്ന വിഷയങ്ങൾ ഇന്ത്യൻ ജനാധിപത്യവ്യവസ്ഥിതിയെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്ന് അറിയുന്നതിനും അത് മറികടക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ഒരു മാർഗ്ഗത്തെക്കുറിച്ചു മനസ്സിലാക്കുവാനും നിങ്ങൾ ഈ ബുക്ക് വായിച്ചിരിക്കേണ്ടതാണ്.

വോട്ട് സ്ലേവറി

ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും വോട്ട് അടിമത്വത്തിന്റെ പിടിയിലാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നിങ്ങൾക്ക് ഇതിനെക്കുറിച്ചു വിശദമായി അറിയണമെന്നുണ്ടെങ്കിൽ ഈ ബുക്ക് വായിക്കേണ്ടതാണ്.

ജനാധിപത്യരാജ്യവും മതരാജ്യവും

ഒരു ജനാധിപത്യരാജ്യവും മതരാജ്യവും തമ്മിലുള്ള വ്യത്യാസവും ഒരു ജനാധിപത്യരാജ്യത്തു വ്യത്യസ്‌ത മതങ്ങളുടെ വ്യക്തിനിയമങ്ങൾക്ക് രാഷ്ട്രനിയമങ്ങൾക്ക് മുൻപിൽ പ്രാധാന്യം കുറയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അറിയണമെന്നുണ്ടെകിൽ നിങ്ങൾക്ക് ഈ ബുക്ക് വായിക്കാവുന്നതാണ്.

എസ്സൻഷ്യലി റിലീജിയസ്

ഇന്ത്യൻ ഭരണഘടനയുടെ എസ്സൻഷ്യലി റിലീജിയസ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങൾക്ക് പോലും ശരിയായ പരിഹാരമാർഗ്ഗങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കണമെങ്കിൽ നിങ്ങൾ ഈ ബുക്ക് വായിച്ചിരിക്കേണ്ടതാണ്.

മണിപ്പൂരും ശ്രീലങ്കയും

മണിപ്പൂർ കലാപവും ശ്രീലങ്കയിലെ ആഭ്യന്തര കലാപവുമായി ഒരു താരതമ്യപഠനം നടത്തിയാൽ ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളിൽ ഉയർന്നുവരുന്ന വിവിധ സംഘടനകൾ (രാഷ്ട്രീയസംഘടനകൾ ഉൾപ്പെടെ) പൊതുജനങ്ങളെ മുൻനിർത്തി നടത്തുന്ന ചില നിയമലംഘന പ്രവർത്തനങ്ങൾ കലാപങ്ങളായി മാറുവാനുള്ള സാധ്യതയെക്കുറിച്ചു മനസ്സിലാക്കണമെങ്കിൽ നിങ്ങൾക്ക് ഈ ബുക്ക് വായിക്കാവുന്നതാണ്.

ഉക്രൈനും ഇന്ത്യയുടെ അയൽരാജ്യങ്ങളും

ഉക്രൈൻ-റഷ്യ യുദ്ധം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ഛ് ഇന്ത്യക്കും ലോകരാജ്യങ്ങൾക്കും പാഠമായി മാറുന്നത് എങ്ങനെയെന്ന് അറിയണമെന്നുണ്ടെങ്കിൽ ഈ ബുക്ക് നിങ്ങൾക്ക് വായിക്കാവുന്നതാണ്.

ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി

ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി, വംശീയ ദേശീയത, ഭാഷാ ദേശീയത, തീവ്ര ദേശീയത, ഏകീകൃത സിവിൽ കോഡ്, പൗരത്വ ഭേദഗതി നിയമം, മതരാഷ്ട്രീയം, മതതീവ്രവാദം, മതമൗലികവാദം, സംഘടിത കുറ്റകൃത്യങ്ങളുടെ ജനപ്രീതി, കോളേജ് രാഷ്ട്രീയത്തിന്റെ ഇരുണ്ട വശം, അടിമ വ്യവസ്ഥയുടെ വികസനവും രാഷ്ട്രീയപ്പാർട്ടികളും, സംവരണം, ദാരിദ്ര്യം, ജനാധിപത്യഭരണസംവിധാനം, വിദ്യാഭ്യാസം, അറിവ് മുതലായ വിവിധ വിഷയങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ഈ ബുക്ക് വായിക്കാവുന്നതാണ്.

linuthilakan

രചയിതാവ്

ലിനു തിലകൻ.

ലിനു തിലകൻ ബിസിഎ ബിരുദധാരിയും എൻഐഐ ടിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പഠിച്ച വ്യക്തിയു മാണ്. കേരളത്തിലെ കൊച്ചിയിലെ ഒരു ബിപിഒ എംഎൻസിയിൽ അദ്ദേഹം തന്റെ കരിയർ ആരംഭിച്ചു. പിന്നീട്, കൊച്ചിയിലെ ഒരു ഫുഡ് ടെസ്റ്റിംഗ് ലാബിൽ ഫുഡ് ടെ സ്റ്റിംഗ് സർട്ടിഫിക്കറ്റ് തയ്യാറാക്കുന്ന ജോലിയിൽ പ്രവേശി ച്ചു. ഈ കാലയളവിൽ, അദ്ദേഹം ഡിജിറ്റൽ മാർക്കറ്റിംഗിൽ താൽപ്പര്യം കണ്ടെത്തി, തുടർന്ന് യുഎസ്എയിൽ ഒരു എൽഎൽസി ആരംഭിച്ചു. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന്റെ പോരായ്മകൾ എപ്പോഴും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വക്രബുദ്ധിയുള്ള ആളുകൾ തങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങൾ നേടുന്നതിന് എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു വെന്ന് അദ്ദേഹം നിരന്തരം വിശകലനം ചെയ്തു. ഭരണഘടനാ നിയമങ്ങളുടെ പോരായ്മ കൾ മറികടക്കാൻ തികഞ്ഞ പ്രത്യയശാസ്ത്രവും സംവിധാനവുമില്ലാതെ ഇന്ത്യയിൽ ദാരി ദ്ര്യ നിർമാർജനം സാധ്യമല്ലെന്ന് അദ്ദേഹത്തിന് വ്യക്തമായ ബോധ്യമുണ്ട്. ലിനു തില കൻ, ‘ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി’ എന്ന പുസ്തകത്തിലൂടെ, ഇന്ത്യയിലെ ദരിദ്ര വിഭാഗത്തിന് ഒരു പുതിയ പ്രത്യയശാസ്ത്രം പരിചയപ്പെടുത്തുന്നു. ഈ ആശയങ്ങൾ പ്രച രിപ്പിക്കുന്നതിനായി അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു, ദാരിദ്ര്യ നിർമാർജനം ലക്ഷ്യ മാക്കി ഒരു മാറ്റം സൃഷ്ടിക്കാൻ അദ്ദേഹം പ്രതിജ്ഞാബദ്ധനാണ്.

പ്രധാന ആശയങ്ങൾ

ലിനു തിലകന്റെ ചില പ്രധാന ആശയങ്ങൾ ചുവടെ കൊടുക്കുന്നു:

ജാതിയും വംശീയതയും ഒരു സമൂഹത്തെ തിരിച്ചറിയാനുള്ള അടയാളങ്ങളാണ്. അത് വ്യക്തിയുടെയോ കുടുംബത്തിന്റെയോ ജീവിതനിലവാരത്തെ കുറിക്കുന്നതല്ല. അതിനാൽ ജാതി, വംശീയത എന്നിവ സംവരണത്തിന് മാനദണ്ഡമാകുവാൻ പാടുള്ളതല്ല.

ലിനു തിലകൻ

തങ്ങൾ ആർക്ക് വോട്ട് ചെയ്യുമെന്നും ആർക്ക് വോട്ട് ചെയ്തുവെന്നും ആരോടും പറയാത്ത ഒരു സമൂഹം ഉണ്ടായാൽതന്നെ ഭൂരിപക്ഷം രാഷ്ട്രീയ പ്രവർത്തകരുടെയും അഹങ്കാരം ഇല്ലാതാവുമെന്ന് ഇന്ത്യയിലെ ദരിദ്രർ തിരിച്ചറിയേണ്ടത് അനിവാര്യമാണ്.

ലിനു തിലകൻ

ഒരു മതം ഒരു ദൈവിക അസ്തിത്വമാണ്. മതത്തെ ഭക്തി, ആരാധന, മനുഷ്യത്വം എന്നിവയുമായല്ലാതെ സമൂഹത്തിലെ മറ്റേതെങ്കിലും അസ്തിത്വവുമായി ബന്ധപ്പെടുത്തിയാൽ മതത്തിന് അതിന്റെ ദൈവികത നഷ്ടപ്പെടുന്നു.

ലിനു തിലകൻ

എന്തുകൊണ്ടാണ് ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജിയുടെ മലയാളം തർജിമ ഇബുക്ക് രൂപത്തിൽ ഇറക്കുന്നത്?

ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി (നിഷ്പക്ഷ സമൂഹ പ്രത്യയശാസ്ത്രം) ഇന്ത്യയിൽ നിരന്തരം നടക്കുന്ന വിവാദങ്ങളുടെ ഇരകളാകുന്ന സാധാരണക്കാർക്ക് വേണ്ടി എഴുതപ്പെട്ടതാണ്. ഇന്ത്യയിൽ നടക്കുന്ന ഒട്ടുമിക്ക വിവാദങ്ങളുടെയും തിരശ്ശീലയ്ക്ക് പിന്നിലെ നാടകങ്ങൾ ഈ പുസ്തകം വായിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയും. ഇന്ത്യയിലെ ഭൂരിപക്ഷം സാധാരണക്കാരിലേക്കും ഈ ബുക്ക് എത്തിക്കണം എന്നാണ് രചയിതാവിന്റെ ആഗ്രഹം. മലയാളത്തിനുശേഷം ഇന്ത്യയിലെ മറ്റു പ്രാദേശിക ഭാഷകളിലേക്കും തർജ്ജിമ ചെയ്യുവാനാണ് രചയിതാവിന്റെ തീരുമാനം. 350-ൽ അധികം പേജുകളുള്ള ഈ ബുക്ക് പ്രിന്റഡ് രൂപത്തിൽ ഇറക്കുമ്പോൾ ചിലവ് കൂടുതൽ ആയതിനാൽ ആണ് ഇബുക്ക് കുറഞ്ഞ ചിലവിൽ ലഭ്യമാക്കിയിരിക്കുന്നത്.

നിങ്ങളുടെ കോപ്പി സ്വന്തമാക്കുക!

Our Address

4/25, Kumbalanghi, Cochin, Kerala, India 

682007

© 2025 linuthilakan.com, All Rights Reserved.